ബെംഗലൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഗ്രാമത്തിലേക്കുള്ള യാത്ര കെ.എസ്.ആര്‍.ടി.സിയിലായിരുന്നു. സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു താമസം. കിടക്കപോലും തനിക്ക് വേണ്ടന്നു പറഞ്ഞ് അദ്ദേഹം നിലത്ത് പായിലാണ് കിടന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലും വൈറലായിരുന്നു. എന്നാൽ ഗ്രാമങ്ങളെ അറിയുന്നതിന്റെ ഭാഗമായി എന്ന് പറഞ്ഞുകൊണ്ട് ചാന്ദര്‍കി ഗ്രാമത്തിലേക്ക് നടത്തിയ ഈ ലളിത യാത്രക്ക് വേണ്ടി ഒരു ദിവസം ചെലവാക്കിയത് ഒരു കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്.
നേരത്തെ താജ് ഹോട്ടലിൽ ആയിരുന്നു കുമാരസ്വാമി താമസിച്ചിരുന്നത്. സർക്കാർ മന്ദിരം ഉപയോഗിക്കാതെയായിരുന്നു ഈ അധിക ചിലവ്. ഇത് ഒരു ദേശീയ മാധ്യമത്തിന്റെ സ്റ്റിങ് ഓപ്പറേഷനിൽ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് തറയിലെ ഉറക്കം ഒക്കെ നടന്നതെന്നാണ് പ്രതിപക്ഷപാർട്ടികളുടെ ആരോപണം .അതെ സമയം കുമാരസ്വാമിയുടെ ഈ ലളിത യാത്രയ്ക്ക് ചെലവായത് ഒരുകോടി രൂപയാണ്. 25 ലക്ഷം രൂപ അദ്ദേഹത്തിനും കൂടെയുള്ളവര്‍ക്കും മാത്രം ഭക്ഷണത്തിനു ചെലവായി.
യാദ്ഗിര്‍ ജില്ലയിലെ വിവിധ ഭാഗത്ത് നിന്നുള്ളവര്‍ ഗ്രാമസന്ദര്‍ശനത്തില്‍ പങ്കാളികളായി കൂടെയുണ്ടായിരുന്നു. 25000 പേര്‍ക്ക് ഭക്ഷണം ഒരുക്കിയെന്ന് പറയുമ്പോഴും കഴിക്കാന്‍ 15,000 പേരെ ഉണ്ടായിരുന്നൊള്ളൂ. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ടി ഭക്ഷണം ഒരുക്കിയിരുന്നു. രാവിലത്തെ ഭക്ഷണ ചെലവും ഈ 25 ലക്ഷത്തില്‍ ഉള്‍പ്പെടുന്നു.
ജനങ്ങളുടെ നിവേദനങ്ങളും മറ്റും സ്വീകരിക്കുന്നതിനായി താത്കാലിക ഓഫീസ് തയ്യാറാക്കാനാണ് 25 ലക്ഷം രൂപ വേറെ ചെലവായത്. സ്റ്റേജിനും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കുമാണ് 50 ലക്ഷം രൂപ ചെലവായത്.ഗ്രാമപ്രദേശങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും നേരിട്ടറിയുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി ഗ്രാമവാസ്തവ്യ പരിപാടി നടക്കുന്നത്. നേരത്തെ കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ‘ഗ്രാമവാസ്തവ്യ’ പരിപാടി ആദ്യം ആരംഭിച്ചത്.
അന്ന് ഏറെ ജനപ്രീതി ലഭിച്ച പരിപാടി ഇത്തവണ മുഖ്യമന്ത്രിയായപ്പോഴും തുടരാന്‍ കുമാരസ്വാമി തീരുമാനിക്കുകയായിരുന്നു.എന്നാൽ അതിനു പിന്നിൽ കൊണ്ഗ്രെസ്സ് നേതാക്കളുമായി അഭിപ്രായ വ്യത്യാസം രൂക്ഷമായതിനാൽ ആണെന്നാണ് സൂചന. നേരത്തെ ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് ദേവഗൗഡ വ്യക്തമാക്കിയിരുന്നു. ഇതിനു മുന്നോടിയായാണ് കുമാരസ്വാമിയുടെ ഈ പ്രവർത്തനങ്ങൾ എന്നും സൂചനയുണ്ട്.
Post Your Comments