Latest NewsIndia

ഭർത്താവിന് നൽകിയ വൃക്ക തിരികെ വേണമെന്ന ആവശ്യവുമായി യുവതി

നാസിക്: ഭർത്താവിനു നൽകിയ വൃക്ക തിരിച്ചു നൽകണമെന്നാവശ്യവുമായി യുവതി. യുവതിയുടെ ഈ പരാതിയിൽ കുഴങ്ങിയതാകട്ടെ സാത്പുർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും. വൈശാലി (28) എന്ന യുവതിയാണ് വിചിത്രമായ പരാതിയുമായി സ്റ്റേഷനിലെത്തിയത്. മദ്യപാനിയായ ഭർത്താവിന്റെ വൃക്കകൾ വിവാഹം കഴിഞ്ഞ് ഒരു വർഷം ആയപ്പോഴേക്കും തകരാറിലായി. ഒടുവിൽ മദ്യപാനം ഉപേക്ഷിക്കുമെന്ന ഉറപ്പിൽ യുവതി ഇയാൾക്ക് വൃക്ക നൽകി. വൃക്ക മാറ്റിവച്ചതിനെത്തുടർന്ന് ആരോഗ്യം വീണ്ടെടുത്ത ഭർത്താവ് കുറച്ചു മാസങ്ങൾക്കുശേഷം വീണ്ടും മദ്യപാനത്തിലേക്ക് തിരിഞ്ഞു. ഇതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button