KeralaLatest News

പ്രളയാനന്തര പുനര്‍നിര്‍മ്മാണം; വീടുകളുടെ നഷ്ടം സംബന്ധിച്ച അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: പ്രളയാനന്തര കണക്കെടുപ്പുമായി ബന്ധപ്പെട്ട അപ്പീല്‍ നല്‍കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടി. വീടുകളുടെ നഷ്ടം സംബന്ധിച്ചുള്ള അപ്പീലുകള്‍ ഈ മാസം 31 വരെ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മാര്‍ച്ച് 31 വരെ ലഭിച്ച അപ്പീലുകള്‍ ന്യായമെങ്കില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് തന്നെ തുക അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം പ്രളയാനന്തര പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി വീട് പുനര്‍നിര്‍മാണത്തിന് 6594 കുടുംബങ്ങള്‍ക്ക് ആദ്യഗഡു നല്‍കിയിരുന്നു. തകര്‍ന്ന വീടുകളെ ആറു വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം നല്‍കുന്നത്. സ്വന്തം ഭൂമിയില്‍ വീട് നിര്‍മാണം ആരംഭിക്കാന്‍ 7,457 കുടുംബങ്ങള്‍ അപേക്ഷ നല്‍കിയതില്‍ 6,594 പേര്‍ക്ക് ആദ്യഗഡു നല്‍കുകയുണ്ടായി. മലയോരമേഖലയില്‍ 95,100 രൂപയും സമതലപ്രദേശത്ത് 1,01,900 രൂപയുമാണ് ആദ്യഗഡുവായി നല്‍കുമെന്നും പറഞ്ഞത്. നാലു ലക്ഷം രൂപയില്‍ ബാക്കിയുളള തുക രണ്ടു ഗഡുക്കളായി നല്‍കാനുമായിരുന്നു തീരുമാനം.

31ന് ശേഷം ലഭിച്ച അപ്പീലുകള്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെട്ട സമിതി പരിശോധിക്കണമെന്നും അപ്പീല്‍ സത്യസന്ധമെന്ന് ബോധ്യപ്പെട്ടാല്‍ ഇവര്‍ക്കും നഷ്ടപരിഹാരം നല്‍ക്കും. ഇത്തരത്തില്‍ ഈ മാസം 30 വരെ ലഭിക്കുന്ന അപ്പീലുകള്‍ പരിഗണിക്കണമെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ പുതിയ ഉത്തരവ്. നിരവധി അപ്പീലുകള്‍ പരിഗണിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തിലാണ് സമയം പുനര്‍നിര്‍ണയിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button