KeralaLatest News

റേഷന്‍ വിഹിതം വാങ്ങാത്ത എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കെതിരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: റേഷന്‍ വിഹിതം വാങ്ങാത്ത എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കെതിരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ . സംസ്ഥാനത്ത് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും റേഷന്‍ വിഹിതം വാങ്ങാത്തവര്‍ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുക. പിന്നീട് അര്‍ഹത ഉള്ളവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ 16 ലക്ഷം പരാതികളാണ് ഭക്ഷ്യവകുപ്പിനു മുന്‍പില്‍ ലഭിച്ചത്. ആദ്യഘട്ടത്തില്‍ അര്‍ഹതപെട്ട മൂന്ന് ലക്ഷം പേരുടെ പേര് ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. 21000 പേരുടെ ലിസ്റ്റുകൂടി ഉള്‍പെടുത്താന്‍ ഉത്തരവായി. അര്‍ഹരായവരില്‍ ഇനി 50000 കുടുംബങ്ങളാണ് ശേഷിക്കുന്നത്. സ്വന്തമായി റേഷന്‍ വേണ്ടെന്നു വെക്കാനുള്ള അവസരം ഉപയോഗിക്കാത്തതാണ് പ്രശ്‌നമെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.

അതേസമയം, 70000 കുടുംബങ്ങള്‍ റേഷന്‍ വാങ്ങിയിട്ടില്ല എന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. ഇവര്‍ എന്തുകൊണ്ടാണ് റേഷന്‍ വാങ്ങാത്തതെന്തെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button