ബംഗളൂരു: കര്‍ണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി സഖ്യമില്ലായിരുന്നുവെങ്കില്‍ പതിനഞ്ചോ പതിനാറോ സീറ്റുകളില്‍ കോണ്‍ഗ്രസ്സ് ജയിക്കുമായിരുന്നു എന്ന് മുതിര്‍ന്ന നേതാവ് എം.വീരപ്പമൊയ്ലി. സഖ്യമില്ലായിരുന്നെങ്കില്‍ താങ്കള്‍ ചിക്കബെല്ലാപ്പൂരില്‍ ജയിക്കുമായിരുന്നോ എന്ന ചോദ്യത്തിന് 100 ശതമാനം, ഇവിടെ മാത്രമല്ല 15, 16 സീറ്റെങ്കിലും ജയിച്ചേനെ എന്ന് അദ്ദേഹം മറുപടി നല്‍കിയത്.
ചിക്കബെല്ലാപ്പൂര് മണ്ഡലത്തില്‍ മത്സരിച്ച വീരപ്പമൊയ്ലിയും ഇത്തവണ പരാജയപ്പെട്ടിരുന്നു. സഖ്യത്തില്‍ വിശ്വാസമര്‍പ്പിച്ചത് അബദ്ധമായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നെയും എതിര്‍ത്തു, അത് വ്യക്തമാണ്. ഇനി ഒരു തിരഞ്ഞെടുപ്പിനുണ്ടാകുമോ എന്ന ചോദ്യത്തിന് ഇനി മത്സരിക്കുമോ എന്ന് ഉറപ്പില്ല, അങ്ങനെയൊരു ആഗ്രഹവുമില്ല, പക്ഷേ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും വീരപ്പമൊയ്ലി പറഞ്ഞു. ഇനി ഒരിക്കലും സഖ്യത്തിനില്ലയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments