Latest NewsIndia

പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ താക്കീത്

ന്യൂഡൽഹി: പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ താക്കീത്. ഭീകരർക്ക് സാമ്പത്തിക സഹായം തടയുന്നതിനുള്ള ശക്തമായ നടപടികൾ 3 മാസത്തിനകം പാകിസ്ഥാൻ കൈക്കൊള്ളണമെന്ന് ഇന്ത്യ വ്യക്തമാക്കി. യുഎസിലെ ഫ്ലോറിഡയിൽ നടന്ന എഫ്എടിഎഫ് യോഗമാണ് പാക്കിസ്ഥാന് താക്കീതു നൽകിയത്. ഒക്ടോബറിനകം പാകിസ്ഥാൻ നടപടികളെടുത്തില്ലെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.

കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്ന ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ സംഘടനകൾ പാക്കിസ്ഥാനിൽനിന്ന് പണം സമാഹരിക്കുന്നതായി കണ്ടെത്തിയിരുന്നു. പാകിസ്ഥാനെ ഇപ്പോൾത്തന്നെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് എഫ്എടിഎഫ് അധ്യക്ഷ സ്ഥാനത്തുള്ള യുഎസും ജർമനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും ആവശ്യപ്പെട്ടെങ്കിലും ചൈന, തുർക്കി, മലേഷ്യ എന്നിവയുടെ ഇടപെടൽ മൂലം ഒക്ടോബർ വരെ സമയം ലഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button