ചെന്നൈ:തമിഴ്നാട് മുന്‍ ഡിജിപിയും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറുമായ വി.ആര് ലക്ഷ്മിനാരായണന് അന്തരിച്ചു. 91 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്ന അന്ത്യം. വാര്‍ദ്ധക്യ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ചെന്നൈ അണ്ണാനഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച നടക്കും. പ്രമുഖ ന്യായാധിപന് വി.ആര് കൃഷ്ണയ്യരുടെ സഹോദരനായ അദ്ദേഹം രാജ്യം കണ്ട മികച്ച ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്നു.
Post Your Comments