Latest NewsIndia

സിക്ക് വിശ്വസികളുടെ മതഗ്രന്ഥത്തെ അവഹേളിച്ച കേസ്; പ്രതി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പഞ്ചാബില്‍ സംഘര്‍ഷം

ചണ്ഡിഗഡ്: പഞ്ചാബില്‍ സിക്ക് വിശ്വാസികളുടെ മതഗ്രന്ഥത്തെ അവഹേളിച്ച കേസിലെ പ്രതി ജയിലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം. മൊഹിന്ദര്‍ പാല്‍ ബിട്ടു (49) ആണ് കൊല്ലപ്പെട്ടത്. പാട്യാലയിലെ ന്യൂ നാഭ ജയിലില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗുരുതരപരിക്കേറ്റ ബിട്ടുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു.

രണ്ട് സഹതടവുകാരായ ഗുര്‍സേവക് സിംഗ്, മനീന്ദര്‍ സിംഗ് എന്നിവര്‍ ജയില്‍ സെല്ലിലെ ജനാലയുടെ കമ്പി ഊരിയെടുത്ത് അടിക്കുകയായിരുന്നു. ദേര സച്ചാ സൗദ പ്രവര്‍ത്തകനാണ് ബിട്ടു. 2015 ല്‍ ബര്‍ഗാരി ജില്ലയിലെ ഫരിദ്‌കോട്ടില്‍ സിക്ക് മതഗ്രന്ഥത്തെ അവഹേളിച്ച കേസിലാണ് ബിട്ടു ജയില്‍ ശിക്ഷ അനുഭവിച്ചുവന്നത്. സംഭവം സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ വെടിവയ്പില്‍ മോഗ ജില്ലയില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button