Latest NewsNewsInternational

ചിരിക്കാന്‍ പേടിയാണ് ഈ 24കാരിക്ക്, അടുത്ത നിമിഷം ഉറങ്ങി വീഴും

ലണ്ടന്‍: വളരെ അപൂര്‍വമായ രോഗാവസ്ഥയുമായി ഇരുപത്തിനാലുകാരി. ഒന്ന് ചിരിച്ചാല്‍ അടുത്ത നിമിഷം ഉറങ്ങി വീഴും. ഇതാണ് ബെല്ല കില്‍മാര്‍ട്ടിന്‍ എന്ന പെണ്‍കുട്ടിയുടെ രോഗാവസ്ഥ. നാര്‍ക്കോലെപ്സി (പെട്ടെന്ന് ഉറക്കത്തിലേക്ക് വീഴുക) എന്ന രോഗാവസ്ഥയായിരുന്നു ബെല്ലയ്ക്ക് പിന്നീടാണ് ചിരിച്ചാല്‍ അപ്പോള്‍ തന്നെ ഉറക്കത്തിലാക്കുന്ന കാറ്റപ്ലെക്സി എന്ന അവസ്ഥയുമുണ്ടായത്.

അപൂര്‍വമായ ഈ രോഗാവസ്ഥ മൂലം ജോലിസ്ഥലങ്ങളടക്കം പലയിടങ്ങളിലും ബെല്ല ഉറങ്ങി വീഴാറുണ്ട്. ചിരിക്കുമ്പോള്‍ എല്ലാം ദുര്‍ബലമാകുന്നു. കാല്‍മുട്ടുകള്‍ ദുര്‍ബലമാകും, തല തൂങ്ങിപ്പോകുന്നു, പൂര്‍ണമായും ബോധമുണ്ടാകും, നടക്കുന്നതെല്ലാം കേള്‍ക്കാന്‍ കഴിയും, പക്ഷേ ശരീരം അനക്കാന്‍ കഴിയില്ല – ബെല്ല പറയുന്നു. 2015ലാണ് ബെല്ലയില്‍ കാറ്റപ്ലെക്‌സി രോഗം കണ്ടെത്തിയത്.

READ MORE: നിയമസഭയിൽ പിണറായി വിജയന് മുന്നിൽ തല ഉയര്‍ത്തി കെ കെ രമയും; വി എസിന്റെ ഇടപെടൽ വിജയത്തിലേക്ക് നയിച്ചു ?

‘കാറ്റാപ്ലെക്‌സിയുടെ തുടക്കം എങ്ങനെയാണെന്ന് വെച്ചാല്‍ ഞാന്‍ ചിരിക്കുമ്പോള്‍ എനിക്ക് നേരിയ തല കറക്കം തോന്നും. പിന്നീട് അത് കൂടുകയും അങ്ങനെ എന്റെ കണ്ണുകള്‍ അടഞ്ഞു പോവുകയും ചെയ്യുന്നു. പിന്നീട് പേശികളുടെ ബലഹീനത, ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. ഉറക്കത്തിലേക്ക് വീഴുന്നു. എ്ന്നാല്‍ എനിക്ക് ബോധമുണ്ടാകുമെന്ന് ബെല്ല പറയുന്നു. ഈ അവസ്ഥ കാരണം എന്നെ വേദനിപ്പിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, ”ബെല്ല കൂട്ടിച്ചേര്‍ത്തു.

ഡ്രെവിംഗ് പാഠങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നു. വീടിന്റെ ചവിട്ടു പടികളില്‍ നിന്നും വീഴാന്‍ പോയ ഒരു ദിവസം അമ്മയാണ് തന്നെ പിടിച്ചതെന്നും ബെല്ല പറയുന്നു. മറ്റൊരു സംഭവം, 2016 ല്‍ ടെനറൈഫില്‍ ഒരു അവധിക്കാലത്ത് ബെല്ല കുളത്തില്‍ ഉറങ്ങിപോയിരുന്നു. ഭാഗ്യവശാല്‍, അവളുടെ അവസ്ഥയെക്കുറിച്ച് അറിയുന്ന സുഹൃത്ത് ഒപ്പമുണ്ടായിരുന്നു. ബെല്ല മുങ്ങിപ്പോകാതെ അവളുടെ മുടിയില്‍ പിടിച്ച് കുളത്തിനരികിലേക്ക് കൊണ്ടുവരികയാണ് സുഹൃത്ത് അന്ന് ചെയ്തത്.

READ MORE: പശ്ചിമ ബംഗാൾ : മാവോയിസ്റ്റ് പ്രസ്ഥാനം ആരംഭിച്ച നക്സൽബാരിയിൽ ബിജെപിക്ക് വൻ വിജയം

‘ഞാന്‍ അതില്‍ നിന്ന് പുറത്തുവരാന്‍ തുടങ്ങി, കാരണം ഞാന്‍ ചിരിക്കുന്നത് നിര്‍ത്തുകയാണെങ്കില്‍, എന്റെ പേശികള്‍ അല്‍പ്പം ശക്തി വീണ്ടെടുക്കാന്‍ തുടങ്ങും. കാറ്റപ്ലെക്‌സി സംഭവിക്കുന്നത് ഭയാനകമായ അവസ്ഥയാണെന്നും ബെല്ല പറയുന്നു. അതേസമയം മറ്റുള്ളവരുടെ അനുഭവങ്ങളെക്കുറിച്ച് വായിച്ചതിനുശേഷമാണ് തന്റെ അനുഭവം പങ്കുവെക്കാന്‍ ബെല്ല തയ്യാറായത്.

READ MORE: ‘കോണി കണ്ടാല്‍ കുത്തുന്ന ഒരു കാലം ഉണ്ടായിരുന്നു’; മുനവറലി തങ്ങളുടെ പോസ്റ്റിനു താഴെ ലീഗ് പ്രവര്‍ത്തകരുടെ പൊങ്കാല

shortlink

Related Articles

Post Your Comments

Related Articles


Back to top button