CinemaLatest NewsBollywoodEntertainment

ബാഡ്‍മിന്റണ്‍ താരം സൈന നെഹ്‍വാളിന്റെ ജീവിതകഥ സിനിമയാകുന്നു ; പരിനീതി ചോപ്ര സൈനയായി വെള്ളിത്തിരയിൽ

മുംബൈ: സൈന നെഹ്‍വാളിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്.  പരിനീതി ചോപ്രയാണ് ചിത്രത്തില്‍ സൈനയായി അഭിനയിക്കുന്നത്. ശ്രദ്ധ കപൂറാണ് നായികയാകുകയെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു.

സൈന നെഹ്‍വാളാകാനുള്ള കഠിന പരിശ്രമത്തിലാണ് പരിനീതി ചോപ്ര. അതേസമയം മാനവ് കൌള്‍ ആയിരിക്കും ചിത്രത്തില്‍ സൈന നെഹ്‍വാളിന്റെ കഥാപാത്രത്തിന്റെ പരിശീലകനായി അഭിനയിക്കുകയെന്നതാണ് പുതിയ വാര്‍ത്ത. പുല്ലേല ഗോപിചന്ദ് ആണ് സൈന നെഹ്‍വാളിന്റെ യഥാര്‍ഥ പരിശീലകൻ.

സൈനയുടെ ജീവിതം അതേപടി സിനിമയില്‍ എത്തിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതുമാണ്. അവര്‍ കളിക്കുന്ന രീതി അതേപോലെ ചെയ്യാൻ ഒരുപാട് പരിശീലനം ആവശ്യമാണ്. പൂര്‍ണമായ ഒരു ജീവചരിത്ര സിനിമയായിരിക്കണം അതെന്ന് എനിക്ക് നിര്‍ബന്ധവുമുണ്ട്- പരിനീതി ചോപ്ര പറയുന്നു.

 ഇപ്പോൾ ബാഡ്‍മിന്റണ്‍ പരിശീലിക്കുന്ന തിരക്കിലാണ് പരിനീതി ചോപ്ര. രാവിലെ ആറ് മുതല്‍ എട്ട് വരെയാണ് പരിനീതി പരിശീലനം നടത്തുന്നത്. സൈന നെഹ്‍വാളായി അഭിനയിക്കാൻ കഴിയുന്നതിന്റെ ത്രില്ലിലാണ് താനെന്ന് നേരത്തെ പരിനീതി ചോപ്ര പറഞ്ഞിരുന്നു. ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെക്കാളും യഥാര്‍ഥ ജീവിതം സിനിമയില്‍ എത്തിക്കുന്നത് ആവേശകരമാണ്. തുമാരി സുലുവില്‍ വിദ്യാ ബാലന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് പരിശീലകനായി അഭിനയിക്കുന്ന മാനവ് കൌള്‍. അമോല്‍ ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button