തലശ്ശേരി: ഇക്കഴിഞ്ഞ ജൂൺ മൂന്നിന് ഖത്തറിൽ യമൻ സ്വദേശിയായ നാൽപ്പത്തിയഞ്ചുകാരൻ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട കേസിൽ കണ്ണൂർ ജില്ലക്കാരായ ഇരുപതോളം പേർ പൊലീസിന്റെ പിടിയിലായതായി വിവരം. കൂത്തുപറമ്പ്;മട്ടന്നൂർ, തലശ്ശേരി, മാഹി സ്വദേശികളാണ് പിടിയിലായത്. ഇതിൽ ചിലരെ സംശയിച്ച് അറസ്റ്റ് ചെയ്തതാണ്. സ്വർണ്ണ ഇടപാടുകാരനായ യമൻകാരന്റെ വധത്തെത്തുടർന്ന് മുപ്പത്തിയഞ്ച് കോടി രൂപ സംഭവവുമായി ബന്ധമുള്ള ചിലർ പലരുടേയും അക്കൗണ്ട് വഴി നാട്ടിലേക്ക് അയച്ചിട്ടുണ്ട്.
ചിലർ നാട്ടിലെത്തി കുടുംബത്തോടൊപ്പം മുങ്ങിയിരിക്കുകയുമാണ്. യമൻകാരന്റെ റൂം മേറ്റും സ്വർണ്ണ ഇടപാടുകാരനുമായ അഷ്‌ഫീറിനെ നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ വിമാനത്താവളത്തിൽ വെച്ച് ഖത്തർ പൊലീസ് പിടികൂടിയിട്ടുണ്ട്.ഹനീഫ്, ഷമ്മാസ് ,അഷ്ഫീർ തുടങ്ങിയവരാണ് കൊലയിൽ പങ്കെടുത്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഖത്തർ പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയിരിക്കുകയാണ്. അടുത്തിടെ ഖത്തറിൽ ഒരു പൊലീസുകാരനെ ബംഗാളികൾ കൊലപ്പെടുത്തിയത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു
Post Your Comments