
വയനാട് : വയനാട്ടിലെ വൈത്തിരിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ജലീലിന്റെ മരണത്തിൽ അന്വേഷണം അട്ടിമറിച്ചുവെന്ന് പരാതി.മജിസ്റ്റീരിയൽ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് പരാതി. അന്വേഷണം ഇഴയുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും ജലീലിന്റെ ബന്ധുക്കളും ആരോപിച്ചു.
മാർച്ച് 6 ന് രാത്രി നടന്ന ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്റ്റുകള്‍ വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടിലെത്തി പണവും പത്ത് പേർക്ക് ഭക്ഷണവും ആവശ്യപ്പെട്ടു. ഇതിനിടെ റിസോര്‍ട്ട് അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മാവോയിസറ്റുകളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. രാത്രി തുടങ്ങിയ വെടിവയ്പ്പ് പുലര്‍ച്ചെവരെ തുടര്‍ന്നു. പുലര്‍ച്ചെ നടത്തിയ തിരച്ചിലില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിന്റെ മൃതദേഹം റിസോര്‍ട്ടിന് സമീപത്ത് കണ്ടെത്തി. 2014 മുതല്‍ പൊലീസ് തിരയുന്ന മാവോയിസ്റ്റാണ് ജലീല്‍
Post Your Comments