തൃശൂർ : ടി പി വധക്കേസ് പ്രതികളെ വീണ്ടും ജയിൽ മാറ്റുന്നു. ജയിലിൽ ഫോണുപയോഗിച്ചു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. നാളെ ഇവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് വ്യക്തമാക്കി. ഇന്ന് പുലർച്ചെ വിയ്യൂർ സെൻട്രൽ ജയിലിൽ നടത്തിയ റെയ്ഡിൽ പ്രതിയായ ഷാഫിയുടെ പക്കൽ നിന്ന് രണ്ട് സ്മാർട്ട് ഫോണുകളാണ് കണ്ടെത്തിയത്.
കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു ജയിൽ വകുപ്പിന്റെ മിന്നൽ പരിശോധന. കണ്ണൂർ ജയിലിൽ ഡിജിപി ഋഷിരാജ് സിംഗും വിയ്യൂരിൽ യതീഷ് ചന്ദ്രയുമാണ് റെയ്ഡ് നടത്തിയത്.
വിയ്യൂർ ജയിലിൽ ഫോണുപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതോടെ പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര പുലർച്ചെ ജയിലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. കണ്ടെത്തിയ നാല് ഫോണുകളിൽ രണ്ടെണ്ണം ഷാഫിയുടേതായിരുന്നു. രണ്ടും സ്മാർട്ട് ഫോണുകളായിരുന്നുവെന്നാണ് റിപ്പോർട്ട്.
മൊബൈൽഫോൺ, കഞ്ചാവ്, പുകയില, പണം, സിം കാർഡ്, ചിരവ, ബാറ്ററികൾ, റേഡിയോ എന്നിവ കണ്ണൂരിലെ റെയ്ഡിൽ നിന്ന് കണ്ടെത്തി. ഋഷിരാജ് സിംഗിനൊപ്പം റേഞ്ച് ഐജി അശോക് യാദവ്, എസ്പി പ്രതീഷ് കുമാർ എന്നിവരും 150 പൊലീസുകാരുടെ സംഘവും ഉണ്ടായിരുന്നു.
Post Your Comments