Latest NewsIndia

മഴ ലഭിക്കാൻ യാഗം നടത്തി മന്ത്രിമാർ ; തമിഴ്‌നാട്ടിലെ സ്കൂളുകള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍

ചെന്നൈ: മഴ ലഭിക്കാൻ തമിഴ്‌നാട്ടിൽ മന്ത്രിമാർ യാഗം നടത്തി.പേരൂരിൽ ജലവിഭവത്തിന്‍റെ ചുമതലയുള്ള മന്ത്രി എസ് പി വേലുമണി യാഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കോയമ്പത്തൂരിലും അണ്ണാഡിഎംകെ പ്രവർത്തകർ പ്രാര്‍ത്ഥനായജ്ഞം നടത്തുന്നുണ്ട്. ഇറോഡിലും പ്രാർത്ഥന നടന്നു. കൂടുതൽ സ്ഥലങ്ങിലേക്ക് മഴ കിട്ടാനാണ് യാഗവും പ്രാർത്ഥനയും നടത്തുന്നത്.

കനത്ത വരൾച്ചമൂലം അടച്ച ചെന്നൈയിലെ സ്വകാര്യ സ്കൂളുകൾ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ മാനേജ്മെന്‍റുകൾക്ക് നോട്ടീസ് നൽകി. സ്കൂളുകളുടെ പ്രവർത്തനത്തിന് ആവശ്യമായ വെള്ളം സർക്കാർ എത്തിച്ച് നൽകുമെന്നും അറിയിച്ചു. ക്ലാസ് തുടങ്ങാത്ത സ്കൂളുകൾക്കെതിരെ കർശന നടപടി എടുക്കണമെന്നും ജില്ലാ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ട്രെയിൻ മാർഗം തമിഴ്‌നാട്ടിലേക്ക് വെള്ളം ഉടൻ എത്തിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button