KeralaLatest News

ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷയ്‌ക്കെതിരെ പി.ജയരാജന്‍

കണ്ണൂര്‍: ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷ പി.കെ.ശ്യാമളയ്ക്കെതിരെ വിമർശനവുമായി സി.പി.എം നേതാവ് പി.ജയരാജൻ. കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കാണ് പൂര്‍ണഅധികാരം. ജനപ്രതിനിധികള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ഇടപെടലും നടത്താനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് നടക്കുകയല്ല ജനപ്രതിനിധികള്‍ ചെയ്യേണ്ടതെന്നും ജയരാജന്‍ പറയുകയുണ്ടായി. പാറയില്‍ സാജന്റെ ഭാര്യ ബീനയുടെ പരാതിയില്‍ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു. ധര്‍മ്മശാലയില്‍ സി.പി.എം. സംഘടിപ്പിച്ച വിശദീകരണയോഗത്തിലായിരുന്നു ജയരാജന്റെ വിമര്‍ശനം. പ്രവാസിവ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.എമ്മിനെതിരേ രൂക്ഷവിമര്‍ശനുമയര്‍ന്ന സാഹചര്യത്തിലാണ് സി.പി.എം വിശദീകരണയോഗം സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button