
ഡൽഹി : കട്ടിങ് യന്ത്രം ഉപയോഗിച്ച് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി അധ്യാപകൻ പിടിയിലായി.സൗത്ത് ഡൽഹിയിലെ മെഹ്റോളി പ്രദേശത്ത് വീടിനുള്ളിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. അയൽവാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഉപേന്ദ്ര ശുക്ല എന്ന പ്രതി തന്റെ രണ്ട് കുട്ടികളെ ഗ്രൈൻഡർ കട്ടിങ് യന്ത്രം ഉപയോഗിച്ച് കൊല്ലുകയും മറ്റൊരു കുട്ടിയെ കഴുത്ത് ഞെരിച്ചു കൊല്ലുകയുമായിരുന്നു. ഇയാൾക്ക് വിഷാദരോഗം ഉണ്ടെന്നും എന്നാൽ മെഡിക്കൽ റിപ്പോർട്ടുകൾകിട്ടിയാൽ മാത്രമേ സ്ഥിതിഗതികൾ വ്യക്തമാക്കാൻ കഴിയുകയുള്ളൂയെന്ന് സൗത്ത് ഡൽഹിഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിജയ് കുമാർ പറഞ്ഞു.
“ശുക്ല ഒരു അധ്യാപകനാണ്. അദ്ദേഹം തന്റെ കുടുംബത്തെ കൊലപ്പെടുത്തിയെന്ന് സ്വയം എഴുതിയ ഒരു കുറിപ്പ് ഞങ്ങൾ കണ്ടെത്തി, പക്ഷേ അതിൽ കുറ്റകൃത്യത്തിന് ഒരു കാരണവും നൽകിയില്ല,” കുമാർ കൂട്ടിച്ചേർത്തു.
Post Your Comments