ഇന്‍ഡോര്‍: മധ്യപ്രദേശില്‍ നിരന്തരം അക്രമ സംഭവങ്ങൾ അരങ്ങേറുകയാണ്. വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനേറ്റത് ക്രൂര മര്‍ദ്ദനം. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മൂക്കുകൊണ്ട് ഷൂ തുടപ്പിച്ചു. സംഭവ ശേഷം കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നതായി പോലീസ് അറിയിച്ചു. ജൂണ്‍ 16 നായിരുന്നു സംഭവം.
യുവാവിനെ മര്‍ദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. മധ്യപ്രദേശിലെ മന്ദസോറിലാണ് സംഭവം. കമല്‍ സിംഗ് എന്നാണ് യുവാവിന്റെ പേര്. കല്യാണ സല്‍ക്കാരത്തിനിടെ രണ്ടുപേരുടെ ദേഹത്ത് വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ചാണ് കമല്‍ സിംഗിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. സംഭവശേഷം മൂക്കുകൊണ്ട് ഷൂ തുടപ്പിക്കുകയും നക്കിക്കുകയും ചെയ്തു.
സംഭവ ശേഷം കമല്‍ സിംഗിനെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ ഓംഖര്‍ സിംഗും സഹോദരി ദുര്‍ഗയും പോലീസില്‍ പരാതി നല്‍കിയത് പോലീസ് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും യുവാവിനെ മര്‍ദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു ശേഷമാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്നും ഓംഖര്‍ സിംഗ് പറഞ്ഞു.
#WATCH Madhya Pradesh: Man forced to rub nose on shoes of people who allegedly beat him after an argument broke out between them during a marriage ceremony, in Mandsaur on 16 June. The victim has been missing since the incident. pic.twitter.com/1pOYZ6J2D3
— ANI (@ANI) June 22, 2019
Post Your Comments