Bikes & ScootersLatest NewsAutomobile

ജാവ ബൈക്ക് പ്രേമികൾക്ക് സന്തോഷിക്കാം : കാരണമിതാണ്

ജാവ ബൈക്ക് പ്രേമികൾക്ക് സന്തോഷിക്കാം. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വിപണിയിൽ എത്തിയ ജാവ, ജാവ 42 എന്നീ ബൈക്കുൾ ഇനി ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയിൽ ലഭ്യമാകും. സിംഗിള്‍ ചാനല്‍ എബിഎസ് ആയിരുന്നു ആദ്യ മോഡലുകളിൽ നൽകിയിരുന്നതെങ്കിൽ ജൂണ്‍ അവസാനത്തെടെ ഇരട്ട  ചാനല്‍ എബിഎസ് മോഡലുകൾ വിപണിയിലെത്തുമെന്നു കമ്പനി അറിയിച്ചു.

വിലയിലും വർദ്ധനവ് പ്രതീക്ഷിക്കാം. ജാവ, ജാവ 42 ഡ്യുവല്‍ ചാനല്‍ എബിഎസ് പതിപ്പിന് 8000 രൂപ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42-വിന് 1.55 ലക്ഷം രൂപയുമാണ് നിലവിലെ എക്‌സ്‌ഷോറൂം വില.അതേസമയം കസ്റ്റം മെയ്ഡ് ജാവ പരേക്ക് എന്ന ബൈക്കിനായി ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.

jawa-engine

shortlink

Related Articles

Post Your Comments

Related Articles


Back to top button