Latest NewsIndia

വീണ്ടും ഭുരഭിമാനക്കൊല : ഇതര ജാതിയിൽപ്പെട്ടയാളെ വിവാഹം ചെയ്ത സഹോദരിയെ 17കാരൻ വെടിവച്ച് കൊന്നു.

ഇൻഡോർ :  വീണ്ടും ഭുരഭിമാനക്കൊല. ഇതര ജാതിയിൽപ്പെട്ടയാളെ വിവാഹം ചെയ്ത് സഹോദരിയെ 17കാരനായ സഹോദരൻ വെടിവച്ച് കൊന്നു. മധ്യപ്രദേശിൽ ഇൻഡോറിനടുത്തുള്ള ഗ്രാമത്തിൽ ബുൾബുൾ എന്ന പേരുള്ള 21കാരിയാണ് കൊല്ലപ്പെട്ടത്. ആറ് മാസം മുൻപായിരുന്നു ഇതര ജാതിക്കാരനായ കുൽദീപിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹ ശേഷം നാടുവിട്ട ഇരുവരും ഇന്ന് രാവിലെ ബുൾബുളിന്റെ വീട്ടിൽ മടങ്ങിയെത്തി. എന്നാൽ വിവാഹം കുടുംബത്തിനു നാണക്കേടുണ്ടാക്കിയെന്നു ആരോപിച്ച് സഹോദരൻ ബുൾബുളിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ ഉടൻ തന്നെ പ്രദേശത്തെ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മരണപ്പെട്ടു. പ്രതി പൊലീസിൽ കീഴടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button