വയനാട് : വയനാട് ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു. നാലു കുട്ടികളുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്ക് അയച്ചതില്‍ മൂന്ന് കുട്ടികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയുള്ളതായാണ് സ്ഥിരീകരണം.
നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന സ്‌കൂളിലെ മൂന്ന് കുട്ടികള്‍ക്കാണ് പനി സ്ഥിരീകരിച്ചത്. തുടര്‍ ചികിത്സയും നിരീക്ഷണവും ആവശ്യമുള്ള കുട്ടികളെ കുടുംബാരോഗ്യ കേന്ദ്രത്തിലും ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ആര്‍ക്കും തന്നെ ഇപ്പോള്‍ പനി മൂലമുള്ള ഗുരുതരാവസ്ഥയില്ല.
ജില്ലാ കലക്ടര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. അതേസമയം നിപ വൈറസ് വവ്വാലുകളില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നിയോഗിച്ച വിദഗ്ധ സംഘം 36 വവ്വാലുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു നടത്തിയ പരിശോധനയില്‍ 12 എണ്ണം പോസറ്റീവ് ആയിരുന്നു.
2018ല്‍ കേരളത്തില്‍ നിപ്പ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 52 പഴംതീനി വവ്വാലുകളെയാണു പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 10 എണ്ണത്തിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. റിയല്‍ ടൈം ക്യുആര്‍ടി-പിസിആര്‍ ടെസ്റ്റ് വഴിയായിരുന്നു സ്ഥിരീകരണം. നേരത്തേ ബംഗാളിലും (2001,2007) നിപ്പ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2001ല്‍ സിലിഗുരിയില്‍ നിപ ബാധിച്ച 66പേരും മരണപ്പെട്ടു. 2007ല്‍ അഞ്ചു പേരാണ് മരിച്ചത്. 2018ല്‍ കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണ് മരിച്ചത്.
Post Your Comments