Latest NewsKerala

നഴ്സിന്റെ ആഭരണം മോഷ്ടിച്ച സെക്യൂരിറ്റിക്കാരനും സഹായിയും അറസ്റ്റില്‍

കൊച്ചി : നഴ്സിന്റെ ആഭരണം മോഷ്ടിച്ച സെക്യൂരിറ്റിക്കാരനും സഹായിയും അറസ്റ്റില്‍. ലൂര്‍ദ് ആശുപത്രിയിലെ ജോലിക്കാരനായ കളമശേരി എച്ച്‌എംടി ക്വാര്‍ട്ടേഴ്സില്‍ മുഹമ്മദ്‌ അന്‍സാര്‍ (30), സഹായിയും ഓട്ടോ ഡ്രൈവറുമായ എളമക്കര പുതുക്കുളങ്ങര വീട്ടില്‍ അരവിന്ദന്‍ (43)എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ആശുപത്രിലെ നഴ്‌സായ കൂത്താട്ടുകുളം സ്വദേശിനി നിഷാമോളുടെ സ്വര്‍ണമാണു നഷ്ടപ്പെട്ടത്. ഐസിയുവില്‍ ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയിലെ ലോക്കര്‍ കുത്തിത്തുറന്നായിരുന്നു മോഷണം. സംഭവം നടന്ന ദിവസം നൈറ്റ്‌ ഡ്യൂട്ടിക്കെത്തിയ അന്‍സാറിനായിരുന്നു ഐസിയുവിന്റെ സുരക്ഷാച്ചുമതല. രാത്രി 12 മണിയോടെ ലോക്കര്‍ തകര്‍ത്ത് ഉള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് ഇയാൾ വളകൾ കവരുകയായിരുന്നു. തുടര്‍ന്നു യൂണിഫോം മാറ്റി, പുറത്തു കാത്തുനിന്ന അരവിന്ദന്റെ ഓട്ടോയില്‍ കയറി സ്ഥലംവിട്ടു. പിറ്റേന്നു പോണേക്കരയിലുള്ള ജ്വല്ലറിയില്‍ സ്വര്‍ണം വില്‍ക്കുകയും ചെയ്തു.

തുടർന്ന് നിഷ സിസിടിവി പരിശോധിച്ചപ്പോള്‍ അന്‍സാര്‍ മുറിയില്‍ കയറിയ കാര്യം വ്യക്തമായി. മോഷണ ദിവസം രാത്രി വൈകി ആശുപത്രി പിആര്‍ഒ നടത്തിയ പതിവു പരിശോധനയില്‍ ഐസിയുവിന്റെ മുന്നില്‍ അന്‍സാറിനെ കണ്ടിരുന്നുമില്ല. ഇതോടെയാണു നിഷ പരാതി നല്‍കിയത്.പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button