CricketLatest News

കൃത്രിമ ഫിറ്റ്നസ് മാത്രമാണ് വേണ്ടതെങ്കിൽ ജിമ്മിൽ പോയാൽ മതി, യോഗ ചെയ്യുമ്പോൾ യഥാർത്ഥ ആരോഗ്യവും, മനസുഖവും ലഭിക്കും ;- ഗൗതം ഗംഭീര്‍

ന്യൂഡൽഹി: കൃത്രിമ ഫിറ്റ്നസ് മാത്രമാണ് ജിമ്മിൽ പോകുന്നവഴി ലഭിക്കുന്നതെന്നും ജിമ്മില്‍ പരിശീലിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലപ്രദം യോഗ ചെയ്യുന്നതാണെന്നുംബി.ജെ.പി എം.പി ഗൗതം ഗംഭീര്‍. ‘ഒരു കായിക താരത്തെ സംബന്ധിച്ചെടുത്തോളം യോഗ വളരെ പ്രധാനപ്പെട്ടതാണ്. കളിക്കാര്‍ എപ്പോഴും യോഗ ചെയ്യാറുണ്ട്. ജിമ്മും യോഗയും ഒരേ പോലെ പ്രധാനപ്പെട്ടതാണ്. പക്ഷെ യോഗ ഏകാഗ്രത വര്‍ധിപ്പിക്കുകയും ശാന്തരാക്കുകയും ചെയ്യും.’ ഗംഭീര്‍ വ്യക്തമാക്കി

ഫിറ്റ്‌നസിനെ കൂടാതെ മനസുഖം കിട്ടാനും യോഗ സഹായിക്കുമെന്നും ഗംഭീര്‍ പറഞ്ഞു. നമ്മൾ കുട്ടികളെ യോഗ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഗംഭീര്‍ പറഞ്ഞു. ആളുകളുടെ മനസിന് ആരോഗ്യമുണ്ടായാല്‍ രാജ്യത്തിനും ആരോഗ്യമുണ്ടാവുമെന്നും ഗംഭീര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button