ഓവര്‍ടേക്കിങ്ങിനിടെ നിയന്ത്രണം വിട്ട കാര്‍ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുന്ന വീഡിയോ പുറത്ത്. അശ്രദ്ധയോടെ മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് എതിരെ വന്ന വാഹനത്തെ പെട്ടെന്ന് ശ്രദ്ധിച്ചത്, അതില്‍ ഇടിക്കാതിരിക്കാന്‍ ഇടത്തേക്ക് വെട്ടിച്ചപ്പോള്‍ മുന്നിലുള്ള കാറില്‍ ഇടിച്ചു. അവിടെ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ബൈക്കിനെ ഇടിക്കുകയായിരുന്നു. ഓവര്‍ടേക്കിങ്ങിലെ അശ്രദ്ധയാണ് അപകടത്തിന് കാരണം. ബൈക്ക് യാത്രികന് കാറിനു മുകളിലൂടെ മുന്നോട്ട് നീങ്ങുകയായിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
Post Your Comments