Latest NewsIndia

അയ്യപ്പ ഭക്തരുടെ അവകാശം സംരക്ഷിക്കാൻ നിയമനിർമാണം വേണമെന്ന് ബിജെപി എംപി മീനാക്ഷീ ലേഖി

ന്യൂ ഡൽഹി: അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നും അയ്യപ്പ ഭക്തരുടെ അവകാശം സംരക്ഷിക്കാൻ നിയമനിർമാണം വേണമെന്ന് ബിജെപി എംപി മീനാക്ഷീ ലേഖി ലോക്സഭയിൽ പറഞ്ഞു. ലോക്സഭയിലെ ശൂന്യവേളയിലായിരുന്നു മീനാക്ഷി ലേഖി ഇക്കാര്യം ആവശ്യപ്പെട്ടത്. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നും മീനാക്ഷി ലേഖി ഇന്ന് സഭയിൽ ആവശ്യപ്പെട്ടു.

‘ജയ് അയ്യപ്പാ’ എന്ന് വിളിച്ചാണ് മീനാക്ഷി ലേഖി തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്. ശബരിമലക്ക് പ്രത്യേക പരിഗണന ആവശ്യപ്പെട്ടുള്ള എൻ കെ പ്രേമചന്ദ്രന്‍റെ ബിൽ അവതരിപ്പിക്കുന്നതിന് മുമ്പായിരുന്നു ഈ ആവശ്യം. എൻ കെ പ്രേമചന്ദ്രന്‍റെ ബിൽ ഈ മാസം 25ാം തീയതിയുള്ള നറുക്കെടുപ്പിൽ ഉൾപ്പെടുത്തും. തുടർന്ന് നറുക്കെടുക്കുകയാണെങ്കിൽ ജൂലായ് 12ന് ഇത് സംബന്ധിച്ച് ചർച്ച നടത്തും. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി ശബരിമലയിൽ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. ശബരിമല ‘ശ്രീധർമശാസ്‌ക്ഷ്രേത്ര ബിൽ’ എന്ന പേരിലാണ് എൻ.കെ പ്രേമചന്ദ്രൻ സ്വകാര്യ ബിൽ അവതരിപ്പിച്ചത്. 17ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്.

ഇതിനിടെ ശബരിമല സംബന്ധിച്ച ബില്ലുകൾ പൂർണതയുള്ളതല്ലെന്നും മാദ്ധ്യമവാർത്തകളിൽ ഇടം നേടാനാണ് ബില്ലായി വരുന്നതെന്നുമുള്ള മീനാക്ഷി ലേഖിയുടെ ആരോപണത്തെ പ്രേമചന്ദ്രൻ രൂക്ഷമായി വിമർശിച്ചു. സമഗ്രതയുള്ള ബില്ലാണ് വേണ്ടതെന്നും ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസുണ്ടെന്നുമുള്ള അവരുടെ അഭിപ്രായം മുഖംരക്ഷിക്കലാണ്. ഒരു ഭാഗത്ത് യോജിക്കുകയും യു.ഡി.എഫിന്റെ അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാനുള്ള വൈമനസ്യം പ്രകടിപ്പിക്കുകയുമാണ് മീനാക്ഷി ലേഖിയുടെ നിലപാടിന് പിന്നിലുള്ളതെന്നും പ്രേമചന്ദ്രൻ ബിൽ അവതരിപ്പിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button