ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് ഏറ്റവും ഫലപ്രദമാണ് വൃക്ഷാസനം. നാഡികളുടെയും പേശികളുടെയും സംയോജിത പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിന് ഈ ആസനം വളരെ ഫലപ്രദമാണ്. മാനസികമായ ഏകാഗ്രതയാണ് വൃക്ഷാസനത്തിന്റെ മറ്റൊരു ഗുണം.
ചെയ്യേണ്ട വിധം
നേരെ നിവര്‍ന്നു നില്‍ക്കുക
വലതുകണങ്കാല്‍ ഉയര്‍ത്തി പാദം ഇടത് മുട്ടിന്റെ മുകളില്‍ പതിപ്പിച്ചുനില്‍ക്കുക. ആദ്യത്തെ ശ്രമത്തില്‍ ഇങ്ങനെ നില്‍ക്കാന്‍ ബാലന്‍സ് കിട്ടിയെന്ന് വരില്ല. തുര്‍ച്ചയായ ശ്രമങ്ങളിലൂടൈ അത് സാധ്യമാകും.
ഒറ്റക്കാലില്‍ നിന്ന് കൈകള്‍ നെഞ്ചിന് മുമ്പില്‍ കൂപ്പി നില്‍ക്കുക. തുടര്‍ന്ന് കൈകള്‍ ശിരസിന് മുകളില്‍ ഉയര്‍ത്തി കൈത്തലങ്ങളല്‍ ചേര്‍ത്ത് പിടിച്ച് മുകളിലേക്ക് തൊഴുതുനില്‍ക്കുക.
ശിരസ് നേരെയാക്കി ദൂരെയുള്ള ഒരു വസ്തുവില്‍ നോട്ടം കേന്ദ്രീകരിക്കുക. ഈ നിലയില്‍ ഒരു മിനിട്ടോളം നില്‍ക്കണം.
ഇടത് കാല്‍ ഉയര്‍ത്തി വലതുമുട്ടിന് മുകളില്‍ വച്ച് ആവര്‍ത്തിക്കുക.
Post Your Comments