ലണ്ടന്‍: ലോകം ഉറ്റുനോക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയിൽ ആരിരിക്കും എന്നതാണ്. ബോറിസ് ജോൺസണും ജെറമി ഹണ്ടും തമ്മിലാണ് പൊരിഞ്ഞ മത്സരം നടക്കുന്നത്.
ഇവരെക്കൂടാതെ മത്സരരംഗത്തുണ്ടായിരുന്ന മൈക്കൽ ഗോവ് കൺസർവേറ്റിവ് പാർട്ടിയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നാം സ്ഥാനത്തായതോടെ പുറത്തായി. കൺസർവേറ്റിവ് പാർട്ടിയിലെ ഒരു ലക്ഷത്തി അറുപതിനായിരത്തോളം അംഗങ്ങൾ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രിയാകേണ്ട നേതാവിനെ കണ്ടെത്തും. രാജ്യമെങ്ങും സഞ്ചരിച്ച് പുതിയ ബ്രെക്സിറ്റ് പദ്ധതി തയ്യാറാക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. ജൂലായ് 22ന് ശേഷമാകും പ്രധാനമന്ത്രിയാരെന്ന് ലോകമറിയുക.
Post Your Comments