Latest NewsCarsAutomobile

പുതിയ രൂപത്തില്‍ ടാറ്റ ടിഗോര്‍; പ്രത്യേകതകള്‍ ഇതാണ്…

കൊച്ചി: ടാറ്റയുടെ ജനപ്രിയ മോഡലായ ടിഗോറിന്റെ രണ്ട് പുതിയ ഓട്ടോമാറ്റിക് പതിപ്പുകള്‍ കൂടി നിരത്തുകള്‍ കീഴടക്കാന്‍ എത്തുന്നു. ടാറ്റ ടിഗോര്‍ എക്‌സ് എം എ, എക്‌സ് ഇസഡ് എ പ്ലസ് എന്നീ പുതിയ പതിരപ്പുകളാണ് വിപണിയിലില്‍ ഇറക്കിയത്. 1.2ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തു പകരുന്ന ടിഗോറിന്റെ പുതിയ പതിപ്പുകള്‍ ഈജിപ്ഷ്യന്‍ ബ്ലൂ, റോമന്‍ സില്‍വര്‍, ഏക്സ്പ്രേസ്സോ ബ്രൗണ്‍, ബെറി റെഡ്, പേള്‍സെന്റ് വൈറ്റ്, ടൈറ്റാനിയം ഗ്രേ തുടങ്ങിയ ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമാകും.

പുതിയ എക്സ് ഇസഡ് എ പ്ലസ് മാനുവല്‍ ടോപ് മോഡലായ എക്സ് ഇസഡ് പ്ലസിന്റെ ഓട്ടോമാറ്റിക് പതിപ്പാണ്. ഇതില്‍ ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ, 8സ്പീക്കറുകള്‍ അടങ്ങിയ ഹര്‍മന്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ സവിഷേതളോടു കൂടിയ 7ഇഞ്ച് ഇന്ഫോടെയ്ന്മെന്റ് സംവിധാനമാണ് ഉള്‍പ്പെടുത്തിരിക്കുന്നത്. 15ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, എല്‍ഇഡി ഓട്ടോ ഫോള്‍ഡ് ഒആര്‍വിഎം, സ്പാര്‍ക്കിങ് ഫിനിഷോടുകൂടിയ ഡ്യുവല്‍ ചേംബര്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ എന്നിവ വാഹനത്തിന്റെ ഭംഗിയും, ക്ഷമതയും വര്‍ധിപ്പിക്കുന്നു.

ഇരുമോഡലുകള്‍ക്കും, ബ്ലൂടൂത്ത് സംവിധാനത്തോടുകൂടിയ ഹര്‍മന്‍ മ്യൂസിക് സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, കപ് ഹോള്‍ഡറോട് കൂടിയ മടക്കാവുന്ന പിന്നിലെ ആംറസ്റ്റ്, 24 യൂട്ടിലിറ്റി സ്റ്റോറേജ് സൗകര്യം എന്നിവയും ഉണ്ട്. ഡ്യൂവല്‍ എയര്‍ ബാഗ്ഗുകള്‍, എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബൂഷന്‍, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, സ്പീഡ് അനുസരിച്ച് ലോക്കാവുന്ന ഓട്ടോമാറ്റിക് ഡോര്‍ സംവിധാനം, എഞ്ചിന്‍ ഇമ്മോബലൈസെര്‍ തുടങ്ങിയ മികച്ച സുരക്ഷാ ഫീച്ചറുകളാണ് ഈ ഇരുവാഹനങ്ങളുടെയും പ്രത്യേകത.
പെട്ടന്നുള്ള ബ്രേക്കിങ് അവസരങ്ങളില്‍ കൂടുതല്‍ സുരക്ഷയും സൗകര്യവും പ്രദാനം ചെയ്യുന്ന, ആന്റി സ്റ്റാള്‍ ഫംഗ്ഷന്‍ സംവിധാനവും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
എക്‌സ്എംഎയ്ക്ക് 6.39ലക്ഷം രൂപയും എക്‌സ് ഇസഡ് എ പ്ലസ് 7.24ലക്ഷരൂപയുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില

shortlink

Related Articles

Post Your Comments

Related Articles


Back to top button