ആലപ്പുഴ : പോലീസുകാരൻ തീകൊളുത്തി കൊലപ്പെടുത്തിയ വനിതാ പോലീസ് സൗമ്യയുടെ സംസ്‌കാരം കഴിഞ്ഞു. സൗമ്യയുടെ ചേതനയറ്റ ശരീരത്തിനരികിൽ നിന്ന് പൊട്ടിക്കരഞ്ഞ ഉറ്റ കൂട്ടുകാരിയെ കണ്ടപ്പോൾ അടുത്തുനിന്നവരുടെയും കണ്ണുകൾ നിറഞ്ഞു. കൂട്ടുകാരിക്ക് സൗമ്യക്കുറിച്ച് മോശമായ ഒന്നുംതന്നെ പറയാനില്ല. പൊന്നുമോളെ എന്നുവിളിച്ചു കരയാൻ മാത്രമേ അവർക്ക് കഴിഞ്ഞുളളൂ.
പോലീസിലെ പരിശീലന കാലം മുതലുള്ള സൗഹൃദത്തിന്റെ ഓർമകളിലാണ് മറ്റൊരു സൗമ്യ, കൂട്ടുകാരിയുടെ മൃതദേഹത്തിനു മുന്നിൽ മറ്റൊരു സൗമ്യ പൊട്ടിക്കരഞ്ഞു, കുഴഞ്ഞു വീണു. പിന്നീട് ആശുപത്രിയിൽ എത്തിച്ച സൗമ്യയെ ബോധം വീണശേഷം വീണ്ടും മരണവീട്ടിലെത്തിച്ചു. കൊല്ലം സ്വദേശിനിയായ സൗമ്യ ഇപ്പോൾ ആലപ്പുഴ പിങ്ക് പോലീസിലാണ്. ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും.
ഇലിപ്പക്കുളം കെകെഎം ഗവ. എച്ച്എസ്എസിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റുകൾ സൗമ്യക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. 3 വർഷമായി ഈ കുട്ടികൾക്ക് സൗമ്യ പരിശീലനം നൽകിയിരുന്നു. പരേഡ് നടത്തുമ്പോഴും കുട്ടികളിൽ പലരും കരയുന്നുണ്ടായിരുന്നു.
9 മണിക്ക് സൗമ്യ ജോലിചെയ്ത വള്ളിക്കുന്നം പോലീസ് സ്റ്റേഷനിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. 11 മണിയോടെ ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി. മുറ്റത്തെ പന്തലിലും ചിതയ്ക്കു മുന്നിലും പോലീസ് ആദരം നൽകി. തുടർന്നു മൃതദേഹം വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിലേക്കെടുത്തു. മൂത്ത മകൻ ഋഷികേശാണു ചിതയ്ക്കു തീ കൊളുത്തിയത്.
Post Your Comments