തിരുവനന്തപുരം: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആകെ നാണക്കേടുണ്ടാക്കുമെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അര്‍ഹരെ അനാവശ്യമായി നടത്തിക്കരുത് എന്നും ചുവപ്പുനാട ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നഗരസഭ അധ്യക്ഷ ശ്യാമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസെടുക്കണം എന്നാണ് ആവശ്യം. നേരത്തെ, സാജന്റെ ഭാര്യയ്ക്ക് പരാതിയുണ്ടെങ്കില്‍ പൊലീസ് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. സെക്രട്ടറി ഗിരീഷ്, അസി. എഞ്ചിനിയര്‍ കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍മാരായ അഗസ്റ്റിന്‍,സുധീര്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
Post Your Comments