കോയമ്പത്തൂർ: ആഗോള ഭീകര സംഘടനയായ ഐ എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. ഷിനോയ്ദിന്റെ വീട്ടിൽ നിന്ന് രണ്ട് ഹാർഡ് ഡിസ്കുകൾ കണ്ടെടുത്തു. പരിശോധന പുരോഗമിക്കുകയാണ്.
കോയമ്പത്തൂരിൽ കുനിയമുത്തൂരിൽ സ്ഥിരതാമസക്കാരനായ ഷിനോയ്‌ദിന്റെ വീട്ടിലാണ് കേന്ദ്രസംഘം പരിശോധന നടത്തിയത്. ഐ എസ് അനുകൂല ഉള്ളടക്കമുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ അഡ്മിനായ മുഹമ്മദ് അസ്ഹറുദ്ദീനെ (32) നേരത്തെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ശ്രീലങ്ക ഈസ്റ്റർ ബോംബിംഗ് സംഭവത്തിലെ മുഖ്യപ്രതി സഹ്റൻ ഹാഷിമിന്റെ ഫെയ്സ്ബുക്ക് സുഹൃത്താണ്. ഷിനോയ്ദിന് അസ്ഹറുദ്ദീൻ രണ്ട് ഹാർഡ് ഡിസ്കുകൾ കൈമാറിയെന്ന് എൻഐഎ നിഗമനത്തിലെത്തിയിരിക്കുന്നു.
Post Your Comments