തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ ക്ഷേത്രത്തിലെ ആചാരം സംരക്ഷിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നെങ്കില്‍ അതു നല്ല കാര്യമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് കഴിഞ്ഞ സെപ്തംബറില്‍ തന്നെ പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു.
നിയമ നിര്‍മാണത്തിനു സമയമെടുക്കുമെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കണം. വിശ്വാസികളെ തെരുവില്‍ ഇറക്കരുതെന്നാണ് തന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.പാര്‍ലമെന്റില്‍ ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍ കൊണ്ടുവരുന്ന സ്വകാര്യ ബില്ലിന്റെ ഗതി എന്താവും എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും അറിവുള്ളതാണെന്ന് കടകംപള്ളി അഭിപ്രായപ്പെട്ടു. തന്റെ കഴിവ് കൊണ്ട് ഒരു ബില്ല് വന്നുവെന്ന് പറയാനായിരിക്കും അദ്ദേഹം ശ്രമിക്കുന്നത്. അതിൽ വലിയ കാര്യമൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു.
Post Your Comments