മുംബൈ: വിമാനയാത്രക്കാര്‍ക്ക് ആശ്വാസമായി ജെറ്റ്എയര്‍വെയ്‌സ് സംബന്ധിച്ച് തീരുമാനമാകുന്നു. പാപ്പരായ ജെറ്റ് എയര്‍വേസിനെതിരേ എസ്.ബി.ഐ. നല്‍കിയ അപേക്ഷയില്‍ നടപടിയെടുക്കാന്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ (എന്‍.സി.എല്‍.ടി.) തീരുമാനിച്ചു. ജെറ്റ് എയര്‍വേസിന്റെ എല്ലാ ആസ്തികളുടെയും നിയന്ത്രണം ഏറ്റെടുത്ത് മൂന്നുമാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ഐ.ആര്‍.പി.ക്ക് (ഇന്ററിം റെസലൂഷന്‍ പ്രൊഫഷണല്‍) ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി. ഓരോ രണ്ടാഴ്ചയിലും നടപടികളുടെ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ റിപ്പോര്‍ട്ട് ജൂലായ് അഞ്ചിന് സമര്‍പ്പിക്കണം.
ജെറ്റ് എയര്‍വേസിനെ ആരും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് എസ്.ബി.ഐ. നേതൃത്വം നല്‍കുന്ന 26 ബാങ്കുകളുടെ കൂട്ടായ്മ പ്രശ്‌നം കമ്പനി നിയമ ട്രിബ്യൂണലിന്റെ മുന്നിലെത്തിച്ചത്. തൊട്ടടുത്തദിവസം ജെറ്റ് എയര്‍വേസ് പൈലറ്റ്സ് യൂണിയനും ഒരു ഡച്ച് കമ്പനിയും ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഏപ്രില്‍ 17-നാണ് ജെറ്റ് സര്‍വീസ് നിര്‍ത്തുന്നത്
Post Your Comments