സൗദിയില്‍ അനധികൃതമായി വിരലടയാളം ഉപയോഗിച്ച് സിം കാര്‍ഡുകള്‍ എടുക്കുന്നതായി ടെലികോം മന്ത്രാലയത്തിന് പരാതി. മലയാളികളടക്കം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിം എടുക്കാന്‍ വിരലടയാളം നിര്‍ബന്ധമാണ്. ഈ വിരലടയാളം സേവ് ചെയ്യാന്‍ കഴിയും. ഇതുപയോഗിച്ചാണ് നിരവധി പേര്‍ക്ക് സിം അനധികൃതമായി വിതരണം ചെയ്യുന്നതായി കണ്ടെത്തിയത്.
സൗദിയില്‍ ഒരാളുടെ പേരില്‍ രണ്ട് പ്രീപെയ്ഡ് സിം വരെയാണ് അനുവദിക്കാറ്. എന്നാല്‍ നിശ്ചിത കാലാവധിയുള്ള സിമ്മുകള്‍ ചില കമ്പനികള്‍ അനുവദിക്കുന്നുണ്ട്. ഇതുപയോഗപ്പെടുത്തിയാണ് തട്ടിപ്പ്. പോസ്റ്റ്‌പെയ്ഡ് ഉള്‍പ്പെടെ അഞ്ചു കണക്ഷന്‍ വരെ പലരുടേയും പേരില്‍ എടുത്തതായി കണ്ടെത്തിയിട്ടുണ്ട്. പരാതികള്‍ വ്യാപകമായതോടെ ടെലകോം വകുപ്പ് അന്വേഷണത്തിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
പല മൊബൈല്‍ കടകളും തുഛമായ വിലക്ക് ഇഖാമയില്ലാതെ സിം നല്‍കുന്നതും ഇതേ തട്ടിപ്പിലൂടെയാണ്. അന്വേഷണം മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഒരു മലയാളിയെ തട്ടിപ്പ് കേസില്‍ പിടികൂടിയെങ്കിലും സിം അയാളല്ല ഉപയോഗിച്ചതെന്ന് കണ്ട് വിട്ടയച്ചിരുന്നു. പ്രവസികളുള്‍പ്പെടെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ടെലികോം മന്ത്രാലയം മുന്നറിയിപ്പു നല്‍കുന്നുണ്ട്.
കൂടാത ടെലികോം മന്ത്രാലയത്തിന്റെ https://portalservices.citc.gov.sa/E-Services/MyNumbers/MyNumbersInquiry.aspx എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ടെലഫോണ്‍ നമ്പറും ഇഖാമ നമ്പറും കൊടുത്താല്‍ വണ്‍ടൈം പാസ്വേഡ് ലഭിക്കും. ഇതു കൂടി നല്‍കിയാല്‍ ഒരാളുടെ ഇഖാമയില്‍ എത്ര സിം ഉണ്ടെന്ന് അറിയാന്‍ സാധിക്കും. പോസ്റ്റ് പെയ്ഡ് സിം വരെ എടുത്തിട്ടുണ്ട് പലരുടേയും പേരില്‍. നമ്മുടേതല്ലാത്ത നമ്പറുണ്ടെന്ന് ബോധ്യമായാല്‍ https://portalservices.citc.gov.sa/E-Services/Complaint/LandingScreen.aspx എന്ന ലിങ്കില്‍ പോയി പരാതി നല്‍കാന്‍ സാധിക്കും. ഒപ്പം അതത് കമ്പനി ഓഫീസില്‍ പോയി കണക്ഷന്‍ റദ്ദാക്കുകയും വേണം. വളരെയേറെ ശ്രദ്ധിച്ചില്ലെങ്കില്‍ ഉടമസ്ഥര്‍ അറിയാതെ തന്നെ പല ചതികളിലും ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.
Post Your Comments