Latest NewsKeralaIndia

മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ച മെഡിക്കല്‍ കോളജിലെ ജീവനക്കാരി പിടിയില്‍

പോലീസ് അന്വേഷണത്തില്‍ സംശയം തോന്നിയാണ് ഗ്രേഡ് 2 ജീവനക്കാരിയെ കസ്റ്റഡിയില്‍ എടുത്തത്.

തിരുവനന്തപും: സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജീവനക്കാരി കസ്റ്റഡിയില്‍. ഇന്നു രാവിലെ മരിച്ച മണക്കാട് സ്വദേശിനി രാധ എന്ന സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ച ഗ്രേഡ്2 ജീവനക്കാരിയാണ് പിടിയിലായത്. പോലീസ് അന്വേഷണത്തില്‍ സംശയം തോന്നിയാണ് ഗ്രേഡ് 2 ജീവനക്കാരിയെ കസ്റ്റഡിയില്‍ എടുത്തത്.

ഇന്നലെ ആത്മഹത്യാശ്രമം നടത്തി ഗുരുതരാവസ്ഥയിലായിരുന്ന രാധയെ രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി ഇവര്‍ മരണമടഞ്ഞു. മൃതദേഹം രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകും മുന്‍പ് ബന്ധുക്കളെ കാണിക്കുമ്പോള്‍ മൃതദേഹത്തില്‍ മാല ഉണ്ടായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പോലീസിനും പരാതി നല്‍കുകയായിരുന്നു.

രാധയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകും മുന്‍പ് ചെറിയ ഒരു മുറിയിലാണ് കിടത്തിയിരുന്നതെന്നും അവിടേക്ക് ഒരു സ്ത്രീ കയറിപ്പോകുന്നത് കണ്ടിരുന്നുവെന്നും മരിച്ചയാളുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സമാനമായ രീതിയില്‍ മോഷണങ്ങള്‍ പതിവാണെന്ന് മുന്‍പും ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ മറ്റ് ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button