![gold rate](/wp-content/uploads/2019/05/gold-rate.jpg)
കൊച്ചി: സര്‍വകാല റെക്കോക്കോര്‍ഡുകള്‍ മറികടന്ന് സ്വര്‍ണവില. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3180 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായി മാറി. പവന് 320 രൂപ ഉയര്‍ന്ന് 25,440 രൂപയായി. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ അമേരിക്കയില്‍ പലിശ കുറച്ചേക്കുമെന്ന സൂചനകളാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്നലെയാണ് പവന് 25,120 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. തൊട്ടു പിന്നാലെയാണ് ഈ റെക്കോര്‍ഡ് വര്‍ധന ഉണ്ടായിരിക്കുന്നത്. വെള്ളിക്ക് കിലോ 39,950 രൂപയും ഗ്രാമിന് 39.95 രൂപയുമാണ് ഇന്നത്തെ വില
കഴിഞ്ഞ ദിവസം ചേര്‍ന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ അവലോകന യോഗത്തില്‍ പലിശനിരക്കില്‍ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും അടുത്ത മാസം പലിശ കുറക്കുമെന്നാണ് വിലയിരുത്തല്‍. ആഗോള വ്യാപാരയുദ്ധം അമേരിക്കയുടേതടക്കമുളള സമ്പദ്‌വ്യവസ്ഥകളെ ബാധിക്കുമെന്ന ആശങ്കയാണ് പലിശ കുറക്കുന്നതിനു ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണം വാങ്ങിയതാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടാന്‍ കാരണം. കൂടാതെ പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യവും സ്വര്‍ണത്തിനുളള പ്രിയം വര്‍ധിക്കാനിടയാക്കി.
Post Your Comments