മഴക്കാലത്ത് വെറും ചായ അല്ല അല്‍പ്പം ഇഞ്ചി ചേര്‍ത്ത് തിളപ്പിച്ച ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികവും. പ്രത്യേകിച്ചും കേരളത്തിന് വെളിയില്‍ ഇഞ്ചിയില്ലാതെ ചായ കിട്ടില്ല. പക്ഷേ ഇഞ്ചിയുടെ വില കേട്ടാല്‍ സാദാ ചായ തന്നെ ധാരാളം എന്നാകും.
മുംബൈയില്‍ ഒരുമാസം കൊണ്ട് ഇഞ്ചിയുടെ വിലയില്‍ 30 ശതമാനം വരെ വര്‍ധനയുണ്ടായി. ദാദര്‍ വിപണിയില്‍ മികച്ച ഗുണനിലവാരമുള്ള ഇഞ്ചി കിലോയ്ക്ക് 240 രൂപയ്ക്കാണ് വില്‍ക്കുന്നത്. കഴിഞ്ഞ മാസം 200 രൂപയായിരുന്നു വില. ചായക്കച്ചവടക്കാരും ഹോട്ടലുകളും സാധാരണയായി ഉപയോഗിക്കുന്ന ‘സി’ ഗ്രേഡ് ഇഞ്ചിക്ക് നിലവില്‍ കിലോയ്ക്ക് 160 രൂപയാണ്. ഒരു മാസം മുമ്പ് ഇത് കിലോയ്ക്ക് 120 രൂപയക്കാണ് വിറ്റത്.
അതുപോലെ, മൊത്ത വിപണിയിലെ വിലയും ഉയര്‍ന്നു. മൊത്ത വിപണിയില്‍ ഇഞ്ചിയ്ക്ക് ഗുണനിലവാരം അനുസരിച്ച് കിലോയ്ക്ക് 70 മുതല്‍ 100 രൂപ വരെ വിലയുണ്ട്. ഒരു മാസം മുമ്പ് മൊത്ത വില കിലോയ്ക്ക് 50 മുതല്‍ 70 രൂപ വരെയായിരുന്നു.
സീസണ്‍ മാറ്റവും മൊത്ത നിരക്കിന്റെ വര്‍ദ്ധനവുമാണ് വിലക്കൂടുതലിന് കാരണമായി ഇനി മണ്‍സൂണിന് ശേഷമേ വിപണിയില്‍ ഗുണനിലവാരമുള്ള നല്ല ഇഞ്ചി ന്യായമായ നിരക്കില്‍ ലഭ്യമാകൂ. മഹാരാഷ്ട്രയില്‍ മാത്രമല്ല കേരളത്തിലും ഇഞ്ചി വില ഉയര്‍ന്നു തന്നെയാണ്.
Post Your Comments