ജകാർത്ത : ഫാക്ടറിയലുണ്ടായ വൻ തീപിടിത്തത്തിൽ 30പേർക്ക് ദാരുണാന്ത്യം. ഇന്‍ഡോനേഷ്യയിലെ സുമാത്രയില്‍ ബിന്ജാല് നഗരത്തിലെ ഗ്യാസ് ലൈറ്റര്‍ ഫാക്ടറിയിൽ പകല്‍ 11.30നാണ് തീപിടിത്തമുണ്ടായത്. 27മുതിര്‍ന്നവരും മൂന്നുകുട്ടികളുമാണ് മരണപ്പെട്ടത്. മൂന്നുപേരെ അപകടസ്ഥലത്തുനിന്നു രക്ഷപ്പെടുത്തി. അഗ്നിബാധയുണ്ടായപ്പോൾ ഏറെപ്പേരും ഒരേ സ്ഥലത്തുജോലിയിലായിരുന്നു. ആദ്യം തീകത്തിക്കയറിയെന്നും പിന്നീടാണ് പൊട്ടിത്തെറി ഉണ്ടായതെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മൃതദേഹങ്ങള്‍ ബയന്ഗരയിലെ പൊലീസ് ആശുപത്രിയിലേക്കുമാറ്റിയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Post Your Comments