ദുബായ്: മാഗിക്കെതിരായി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ദുബായ് മുന്‍സിപ്പാലിറ്റി. മാഗിയുടെ ഉല്‍പ്പന്നങ്ങളില്‍ ചിക്കന്റെ കുടല്‍, നഖം എന്നിലയും ഫ്‌ലേവര്‍ എന്‍ഹാന്‍സറായ സോഡിയം ഗ്ലൂട്ടാമേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട് എന്നതായിരുന്നു കുറേ ദിവസങ്ങളായി പ്രചരിച്ചിരുന്ന വാര്‍ത്ത. ഇത് കുട്ടികളുടെ മസ്തിഷ്‌ക കോശങ്ങളെ ആക്രമിക്കുകയും കരളിനെയും വൃക്കകളെയും വളരെ ദോഷകരമായ രീതിയില്‍ ബാധിക്കുമെന്നും ഈ വാര്‍ത്തകളില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ശാസ്ത്രീയമായ തെളിവുകളില്ലാതെയാണ് ഈ വാര്‍ത്ത പ്രചരിക്കുന്നതെന്നും ആരോഗ്യ രംഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതെന്നും ഈ അഭ്യൂഹങ്ങള്‍ നിഷേധിച്ചുകൊണ്ട് ദുബായ് മുനിസിപ്പാലിറ്റി പറഞ്ഞു. സോഡിയം ഗ്ലൂട്ടാമേറ്റിലെ ഭക്ഷ്യ അഡിറ്റീവുകള്‍ യുഎഇയുടെ മാനദണ്ഡങ്ങള്‍ക്കും കോഡെക്‌സ് അലിമെന്റേറിയസ് & യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പോലുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി ഉപയോഗിക്കാന്‍ അധികാരമുണ്ടെന്നും മുന്‍സിപ്പാലിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്.
ഇറക്കുമതി ചെയ്തതും പ്രാദേശികവുമായ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങളും ശരിയായി പരിശോധിച്ച് അത് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാണെന്ന് ഉറപ്പുവരുത്താന്‍ ദുബായ് മുനിസിപ്പാലിറ്റി ബന്ധപ്പെട്ട അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments