ലക്നൗ : പ്രധാനമന്ത്രിക്ക് പിന്നാലെ അഴിമതിക്കാര്‍ക്കെതിരെ കടുത്ത മടപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്തി യോഗി ആദിത്യനാഥ്. സെക്രട്ടറിയേറ്റ് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ ജീവനക്കാരുടെ ജോലിയിലുള്ള പ്രകടനം വിശകലനം ചെയ്ത മുഖ്യമന്ത്രി ഈ സര്‍ക്കാരില്‍ അഴിമതിക്കാര്‍ക്കും ജോലി ചെയ്യാത്തവര്‍ക്കും ഇടമില്ലെന്ന് വ്യക്തമാക്കി.
കൈക്കൂലി വാങ്ങിയ മൂന്ന് പ്രൈവറ്റ് സെക്രട്ടറിമാരെക്കുറിച്ചും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇത്തരം പ്രവൃത്തികളോട് തനിക്ക് തരിമ്പും സഹിഷ്ണുതയുണ്ടാവില്ലെന്നും യോഗി ഓര്‍മ്മിപ്പിച്ചു. ഇത്തരക്കാർ ജോലിയിൽ തുടരേണ്ടതില്ലെന്നും യോഗി വ്യക്തമാക്കി.പുറത്തുനിന്ന് വരുന്നവര്‍ക്ക് ഗവണ്‍മെന്‍റ് സ്ഥാപനങ്ങളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്നും യോഗി വ്യക്തമാക്കി.
സർക്കാർ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും, സ്ഥാപനങ്ങളിലെ വൃത്തിയില്ലായ്മയും പലപ്പോഴും വർത്തയായിട്ടുണ്ട്. ഈ രീതി ഇനി തുടരാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സർക്കാരും നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു .
Post Your Comments