
കണ്ണൂര്‍: അരുണാചല്‍ പ്രദേശില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച മലയാളി ഉദ്യാഗസ്ഥന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കോര്‍പ്പറല്‍ എന്‍ കെ ഷരിന്റെ മൃതദേഹമാണ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്.
ഷരിന്റെ മൃതദേഹം അദ്ദേഹം പഠിച്ച അഞ്ചരക്കണ്ടി വിശ്വവിനോദിനി എല്‍ പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് കൈമാറും. ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിക്കുക.
ഈ മാസം മൂന്നിനാണ് വ്യോമസേനയുടെ ചരക്ക് വിമാനം അപകടത്തില്‍പ്പെട്ട് 13 പേര് മരിച്ചത്. ഷരിനടക്കം മൂന്നു മലയാളി സൈനികരും അപകടത്തിത്തില് കൊല്ലപ്പെട്ടിരുന്നു. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ്, കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് കുമാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് മലയാളി സൈനികര്‍. വിമാനം കാണാതായതിന് തുടര്‍ന്ന് എട്ടു ദിവസം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അരുണാചലിലെ വടക്കന്‍ ലിപോയ്ക്ക് സമീപത്തുനിന്നാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടു കിട്ടിയത്.
Post Your Comments