ന്യൂഡല്‍ഹി : എച്ച്-1-ബി വിസയില്‍ അമേരിക്കയുടെ പുതിയ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു . ഇന്ത്യ – യുഎസ് വ്യാപാര തര്‍ക്കമാണ് അമേരിക്കയുടെ ഈ തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ യുഎസില്‍ ജോലിക്കു വീസ കാത്തിരിക്കുന്നവരെ ഇത് ബാധിക്കും
വിദേശ കമ്പനികള്‍ ഡേറ്റ അതതു രാജ്യത്തു തന്നെ സൂക്ഷിക്കണമെന്നു നിര്‍ബന്ധിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് എച്ച്-1ബി ജോലി വീസ നിയന്ത്രിക്കുമെന്ന് യുഎസ് ഇന്ത്യയെ അറിയിച്ചു.
ഇതോടെ യുഎസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രഫഷനലുകളെ അവിടെ ജോലിക്കു നിയോഗിക്കാന്‍ കടുത്ത നിയന്ത്രണം വരും.
വ്യാപാര തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അടുത്തയാഴ്ച ഇന്ത്യയില്‍ എത്തുന്നതിനു തൊട്ടു മുന്‍പുള്ള ഈ നീക്കം സമ്മര്‍ദതന്ത്രമായി കരുതപ്പെടുന്നു. ഐടി പ്രഫഷനലുകളെയാണ് ഇതു കാര്യമായി ബാധിക്കുക. വ്യാപാര രംഗത്ത് ഇന്ത്യയ്ക്കു നല്‍കിയിരുന്ന പ്രത്യേക പദവി യുഎസ് ഈയിടെ എടുത്തുകളഞ്ഞിരുന്നു.
Post Your Comments