ശുദ്ധജലമില്ലായ്മയാണ് ഇന്ന് പൊതുജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. പ്രത്യേകിച്ച് ഇന്ത്യന്‍ ഗ്രാമങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണിത്. കുഴല്‍കിണറുകളില്‍ നിന്നും ലഭ്യമാകുന്ന ജലം എത്രത്തോളം ശുദ്ധമാണെന്നകാര്യവും സംശയമാണ്. ടാട്ടല്‍ ഡിസോള്‍വ്ഡ് സോളിഡ്‌സ് (ടിഡിഎസ്) തോത്, പി എച്ച് ലെവല്‍ എന്നിങ്ങനെ വെള്ളത്തിന്റെ പരിശുദ്ധി അറിയാന്‍ പല വഴിയുമുണ്ടെങ്കിലും അതൊക്കെ പലപ്പോഴും നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് കൂടി അപ്രാപ്യമാണ്.
ഈയവസ്ഥയ്‌ക്കൊരു പരിഹാരമെന്ന നിലയ്ക്കാണ് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. കമ്പനി ദത്തെടുത്ത ഗ്രാമങ്ങളിലാണ് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച ഗുണനിലവാരം പുലര്‍ത്തുന്നതും അവശ്യ ധാതുക്കള്‍ നഷ്ടപ്പെടാത്തതുമായ ശുദ്ധജലം ലഭ്യമാക്കുന്ന വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്. മാരുതിയുടെ സാമൂഹിക വികസന സംരംഭങ്ങളുടെ ഭാഗമായി ഇത്തരത്തില്‍ സ്ഥാപിച്ച ഏറ്റവും പുതിയ വാട്ടര്‍ എടിഎം ഗുജറാത്തിലെ സുരേന്ദ്ര നഗര്‍ ജില്ലയിലുള്ള നവിയാനി ഗ്രാമത്തില്‍ ആരംഭിച്ചു. 2800 ഓളം ഗ്രാമീണര്‍ക്ക് ഈ വാട്ടര്‍ എടിഎമ്മിന്റെ പ്രയോജനം ലഭിക്കും. ലിറ്ററിന് 35 പൈസയെന്ന തുച്ഛമായ നിരക്കിലാണ് ശുദ്ധജലം ലഭ്യമാക്കുക.
കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി സ്വാശ്രയ – വികസന മാതൃകയില്‍ ആരംഭിച്ച ഈ സംവിധാനത്തിന് മണിക്കൂറില്‍ 1000 ലിറ്റര്‍ ജലം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഡിസ്‌പ്ലേ സ്‌ക്രീനോടു കൂടിയ ഈ വാട്ടര്‍ എടിഎം ഗുണനിലവാര മാനദണ്ഡങ്ങള്‍ 100 ശതമാനവും പാലിക്കുന്നതാണ്. കുടിക്കുന്ന വെള്ളത്തിന്റെ ടിഡിഎസ് തോതും പി എച്ച് ലെവലും താപനിലയുമെല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെടാന്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കുന്നു.
Post Your Comments