CricketLatest NewsSports

ശിഖർ ധവാനും ഭുവനേശ്വർ കുമാറിനും പിന്നാലെ വിജയ് ശങ്കറിനും പരിക്ക്

ലണ്ടൻ: പരിശീലനത്തിനിടെ ശിഖർ ധവാനും ഭുവനേശ്വർ കുമാറിനും പിന്നാലെ വിജയ് ശങ്കറിനും പരിക്കേറ്റു. എന്നാൽ ഇത് സാരമുള്ളതല്ലെന്നും പരിക്ക് ഉടൻ ഭേദമാകുമെന്നാണ് പ്രതീക്ഷയെന്നും ടീം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പരിശീലന സെഷനിലാണ് വിജയ് ശങ്കറിനു പരിക്കേറ്റത്.

വിജയ് ശങ്കറിനു പരിക്ക് പറ്റിയത് നെറ്റ്സിൽ ജസ്പ്രീത് ബുംറയെ നേരിടുമ്പോഴാണ്. പരിശീലനത്തിനിടെ ബുംറയുടെ ഒരു യോർക്കർ കാലിൽ കൊള്ളുകയും ശങ്കർ വേദനയോടെ നിലത്തിരിക്കുകയുമായിരുന്നു. ആ പരിശീലന സെഷൻ പൂർത്തിയാക്കാതെ മടങ്ങിയ ശങ്കർ മുടന്തിയാണ് നടക്കുന്നതെന്നും പുറത്തുവന്നിരുന്നു.

അഫ്ഗനിസ്ഥാനെതിരായ മത്സരത്തിനു മുൻപ് ശങ്കർ പരിക്കിൽ നിന്നു മുക്തനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്ത പക്ഷം ദിനേഷ് കാർത്തികോ രവീന്ദ്ര ജഡേജയോ ടീമിലെത്തിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button