Latest NewsIndiaCrime

പെണ്‍കുഞ്ഞ് ജനിച്ചത് ദോഷം; ജോത്സ്യന്റെ ഉപദേശ പ്രകാരം പിതാവ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി

 

ചിക്മംഗളൂരു: പെണ്‍കുട്ടി ജനിച്ചതില്‍ അസംതൃപ്തനായ പിതാവ് പിഞ്ചുകുഞ്ഞിനെ കൊന്നു. ജോത്സ്യന്റെ ഉപദേശത്തെ തുടര്‍ന്നായിരുന്നു ഒരുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ്. ഓണ്‍ലൈന്‍ വാര്‍ത്ത വെബ്‌സൈറ്റായ ന്യൂസ് മിനിറ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം നടന്നത്. കൊലപാതകത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് മഞ്ജുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ പരാതിയിലാണ് നടപടി. പെണ്‍കുട്ടി പിറന്നത് മുതല്‍ ഇയാള്‍ നിരന്തരം ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു. പിന്നീട് ഇയാള്‍ ജോത്സ്യനെ സമീപിച്ചു. എന്നാല്‍ നല്ല ഭാവിക്ക് പെണ്‍കുട്ടിയെ കൊല്ലുന്നതാണ് നല്ലതെന്ന ജോത്സ്യന്റെ ഉപദേശത്തെ തുടര്‍ന്നാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തത്.

ഭാര്യ അടുക്കളയില്‍ ജോലി ചെയ്യുന്ന സമയത്താണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തുന്നത്. ഈ സമയം മറ്റ് കുടുംബാംഗങ്ങള്‍ വീട്ടിലില്ലായിരുന്നു. ഇയാള്‍ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം, ഒന്നുമറിയാത്തപോലെ കിടന്നുറങ്ങി. അടുക്കളയില്‍ നിന്നും ഭാര്യ തിരിച്ചെത്തിയപ്പോള്‍ കുട്ടിയുടെ മൂക്കില്‍നിന്ന് രക്തം വരുന്നതും ശ്വാസം നിലച്ചതും ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ മഞ്ജുനാഥിനെ വിളിച്ചുണര്‍ത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍
മരണം അസ്വാഭാവികമാണെന്നും പൊലീസില്‍ പരാതിപ്പെടണമെന്നും ഡോക്ടര്‍ അറിയിച്ചതോടെ മഞ്ജുനാഥ് അസ്വസ്ഥനായി. ഇയാളുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ ഭാര്യ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് മഞ്ജുനാഥ് സംഭവം വിവരിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button