ഷാർജ എമിറേറ്റിലെ പല പ്രധാന റോഡുകളും അടച്ചിടാൻ നിർദേശം, അറ്റകുറ്റപ്പണികൾക്കായി ഷാർജ എമിറേറ്റിലെ പല പ്രധാന റോഡുകളും അടച്ചിടാൻ തീരുമാനം. 22 ദിവസങ്ങളായിരിക്കും റോഡുകൾ ഭാഗികമായി അടച്ചിടുക. ഗതാഗത കുരുക്ക് മുന്‍നിര്‍ത്തി യാത്രക്കാർ നേരത്തെ പുറപ്പെടാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ഷാർജയിലെ അൽ ഖുലായ, അൽ മജറ എന്നീ റോഡുകൾക്കിടയിലുള്ള ശൈഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി റോഡാണ് ഈ മാസം 22 മുതൽ അടയ്ക്കുക. ജൂലൈ 11 വരെയാണ് റോഡുകൾ അടച്ചിടുക. രണ്ട് ഘട്ടങ്ങളായി നടക്കുന്ന വികസന പ്രവർത്തനങ്ങൾക്കായി വാഹനങ്ങൾ വഴി തിരിച്ചുവിടുമെന്ന് ഷാർജ റോഡ്സ് ആൻഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അധികൃതർ അറിയിച്ചു.
കൂടാതെ പ്രദേശത്ത്പ്രധാന റോഡുകളിലെ അറ്റകുറ്റ പണികൾക്കു പുറമെ ചില ഭാഗങ്ങളിൽ പാത വീതി കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. വാഹന യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടില്ലാത്ത വിധത്തിലായിരിക്കും ജോലികൾ പൂർത്തീകരിക്കുകയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പരാതികൾക്കും ആർ.ടി.എ കോൾ സെന്ററുമായി 600525252 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികാരികൾ വ്യക്തമാക്കി.
Post Your Comments