ഡൽഹി : പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്. നയങ്ങളിലും വികസന വീക്ഷണത്തിലും ഊന്നിയാകും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം. വികസന പ്രവർത്തനം തുടരാനുള്ള അംഗീകാരമാണ് ജനവിധിയെന്നും കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും രാഷ്ട്രപതി പറഞ്ഞു.13000 കോടിയുടെ കർഷക ക്ഷേമ പദ്ധതി നടപ്പിലാക്കും. 3 വർഷത്തിനകം കർഷക വരുമാനം ഇരട്ടിയാക്കും. ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് വരൾച്ചയാണ്. ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്തും.
Post Your Comments