തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധിക്കരിക്കുകയാണെന്ന് കെ.ബി. ഗണേശ്‌കുമാര്‍. ദിവസവും അവർ ഓരോ ഉത്തരവിറക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കോര്‍പറേഷനെ കുളമാക്കി സ്ഥലംവിട്ടു. അടുത്തയാളുടെ ഉത്തരവ് തിരുവനന്തപുരത്തു നിന്ന് തൃശൂര്‍ വരെ മാത്രം ദീര്‍ഘദൂര സര്‍വീസ് മതിയെന്നായി. വന, മലയോര മേഖലകളിലെ ബസുകള്‍ വെട്ടിക്കുറയ്‌ക്കുകയാണ്. കുട്ടികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നില്ല. കത്ത് നൽകിയാൽ എം.ഡി മറുപടി നൽകാറില്ല. ബസ് സര്‍വീസ് ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നതാണ് ലക്ഷ്യം. പത്തനാപുരത്ത് മിനി ബസില്ലാത്തതിനാല്‍ അത് ഓടിക്കുന്ന റൂട്ടുകളിലാണ് സർവീസ് അവസാനിപ്പിച്ചതെന്നും മന്ത്രിയുടെ മറുപടി സഭയെ തെറ്റിദ്ധരിപ്പിക്കലാണെന്നും ണേശ് കുമാര്‍ ആരോപിച്ചു.
Post Your Comments