Latest NewsIndiaInternational

ഇനി കൊല്‍ക്കത്തയില്‍ നിന്ന് നേരെ വിയറ്റ്നാമില്‍ പറന്നിറങ്ങാം ;ഒക്ടോബര്‍ 3 മുതല്‍ നേരിട്ട് വിമാന സര്‍വീസ്

ന്യൂഡല്‍ഹി: ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള വിനോദസഞ്ചാരമേഖലയ്ക്ക് ഊര്‍ജ്ജം പകരാന്‍ ഇനി കൊല്‍ക്കൊത്തയില്‍ നിന്ന് ഹനോയിയിലേക്ക് നേരിട്ട് വിമാനസര്‍വീസ്. ഒക്ടോബര്‍ 3 മുതല്‍ ഇരുരാജ്യങ്ങളിലേക്കും നേരിട്ട് വിമാന സര്‍വീസ് തുടങ്ങുമെന്ന് ഇന്ത്യയിലെ വിയറ്റ്‌നാം അംബാസഡര്‍ ഫാം സാന്‍ ചൗ പറഞ്ഞു.

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചെന്നും അദ്ദേഹം അറിയിച്ചു. യുഎന്‍ സുരക്ഷാ സമിതിയില്‍ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് വിയ്റ്റ്‌നാമിന്റെ പിന്തുണയും അദ്ദേഹം ഉറപ്പിച്ചു. ഈ മാസം ആദ്യം 2020-2021 കാലാവധിയില്‍ വിയറ്റ്‌നാം കൗണ്‍സിലിലെ സ്ഥിരം അംഗമായി ഏകകണ്ഠമായി വോട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇത്.

യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിര അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത വിയറ്റ്‌നാം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ചൗ പറഞ്ഞു. ‘ഇന്ത്യയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യയും വിയറ്റ്‌നാമും ഒരു പ്രത്യേക ബന്ധം പങ്കിടുന്നു – ഞങ്ങള്‍ സമഗ്രമായ തന്ത്രപരമായ പങ്കാളികളാണ്. വിയറ്റ്‌നാമിനെ സംബന്ധിച്ചിടത്തോളം ഏറ്റഴും നന്നായി നയതന്ക്രബന്ധം പുലര്‍ത്തുന്ന മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ’ ഫാം സാന്‍ ചൗ കൂട്ടിച്ചേര്‍ത്തു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയത്തില്‍ ഫാം സന്തോഷം പ്രകടിപ്പിച്ചു, മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ-വിയറ്റ്‌നാം ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് വിയറ്റ്‌നാം അംബാസഡര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. മൂന്ന് വര്‍ഷം മുമ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി വിയറ്റ്‌നാമിലെത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button