ദുബായ് : അബൂദബിയില്‍ വന്‍മയക്കുമരുന്ന് വേട്ട. 423 കിലോ ഹെറോയിനും അഞ്ച് ലക്ഷം മയക്കുഗുളികകളുമാണ് പിടികൂടിയത്. സമീപകാലത്ത് യു.എ.ഇയില്‍ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്നുവേട്ട കൂടിയാണിത്. 423 കിലോ ഹെറോയിന്‍, അഞ്ച് ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ എന്നിവക്ക് പുറമെ ഖരരൂപത്തിലുള്ള മെതാംഫെറ്റമീനും പിടികൂടിയതായി അബൂദബി പൊലീസിലെ കേണല്‍ താഹിര്‍ അല്‍ ദാഹിരി പറഞ്ഞു.
മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍ അബൂദബി പൊലീസാണ് വന്‍ മയക്കുമരുന്ന് വേട്ട ഉറപ്പാക്കിയത്. വാഹന ഭാഗങ്ങളിലും മറ്റും ഒളിപ്പിച്ച നിലയിലാണ് ഹെറോയിന്‍ കണ്ടെടുത്തത്. കേസില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 12 ഏഷ്യക്കാരെ പിടികൂടി. എമിറേറ്റില്‍ വ്യാപിച്ചുകിടന്ന പ്രധാന മയക്കുമരുന്ന് ശൃംഖലയെയാണ് പൊലീസ് തകര്‍ത്തത്.
പ്രതികളുടെ നീക്കം മാസങ്ങളോളം നിരീക്ഷിച്ചാണ് ഓപറേഷന്‍ നടത്തിയത്. മറ്റു രാജ്യങ്ങളില്‍നിന്നുള്ള പ്രതികള്‍ സൃഷ്ടിച്ച മയക്കുമരുന്ന് ശൃംഖല യു.എ.ഇയിലെ യുവജനങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയില്‍ ദുബൈ പൊലീസ് 365 കിലോ മയക്കുമരുന്ന് പിടികൂടുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments