ലഖ്നൗ: നാലു ദിവസം മാത്രം പ്രയമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് അധികൃതരുടെ അനാസ്ഥമൂലം പിഞ്ച് കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചതാണ് മരണ കാരണം. ശ്വാസ തടസ്സം അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിച്ച പെണ് കുഞ്ഞിനെ മൂന്നു മണിക്കൂറോളം ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ല.
ശ്വാസ തടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് മാതാപിതാക്കള്‍ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയില്‍ എത്തിയത്. ആദ്യം പുരുഷന്മാരുടെ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും പരിശോധിച്ചില്ല. അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം ഉടന്‍ തന്നെ സമീപത്തുള്ള സ്ത്രീകളുടെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇവിടെയും ഇവര്‍ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു.
ആശുപത്രിയില്‍ കിടക്ക ഒഴിവില്ലെന്നും ചികിത്സിക്കാന്‍ സ്ഥലമില്ലെന്നും കുഞ്ഞിനെ പുരുഷന്മാരുടെ ആശുപത്രിയിലേക്ക് തിരികെകൊണ്ടുപോകാമുമാണ് ഇവിടുത്തെ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ എന്തു ചെയ്യണണെന്നറിയാതെ ആശുപത്രിയില്‍ നിസ്സാഹരായി നിന്ന മാതാപിതക്കളുടെ കൈകളില്‍ വച്ചു തന്നെ കുട്ടി മരിച്ചു.
Post Your Comments